കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോണിൽ ചരിത്രത്തിൽ ആദ്യമായി എം ഡി കോളേജ് ഫൈനലിൽ

- Advertisement -

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ഡി സോൺ ചാമ്പ്യൻഷിപ്പിൽ എം ഡി കോളേജ് ഫൈനലിൽ. ചരിത്രത്തിൽ ആദ്യമായാണ് എം ഡി കോളേജ് ഡി സോൺ ഫൈനലിലേക്ക് എത്തുന്നത്. ഇന്ന് നടന്ന സെമു ഫൈനലിൽ കേരളവർമ്മ കോളേജിനെ തോൽപ്പിച്ചാണ് ലെം ഡി കോളേജ് ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ജയം. ആഷിഖ് മാട്ടിയും അജ്മൽ ഡൂളിയുമാണ് എം ഡി കോളേജ് പഴഞ്ഞിക്കായി ഇന്ന് ഗോളുകൾ നേടിയത്.

ഹെഡ് കോച്ച് നവാസ് ചങ്ങരം കുളത്തിന്റെയും ഫിസിക്കൽ എജുക്കേഷൻ സാർ മാത്യുവിന്റെയും മികവാണ് എം ഡി കോളേജിന്റെ പ്രകടനത്തിന്റെ രഹസ്യം. ക്രൈസ്റ്റ് ഫിസിക്കൽ എജിക്കേഷനും ക്രൈസ്റ്റ് കോളേജും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെ ആകും എം ഡി കോളേജ് ഫൈനലിൽ നേരിടുക.

Advertisement