“റൊണാൾഡോ ടീമിൽ ഉണ്ടെങ്കിൽ എന്ന് ഏതു ടീമും ആഗ്രഹിക്കും” – മാർസെലോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട് എന്ന് റയൽ മാഡ്രിഡ് ഡിഫൻഡർ മാർസെലോ. ഈ സീസൺ തുടക്കത്തിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് പോയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ടീം മേറ്റും ഒപ്പം തന്റെ മികച്ച സുഹൃത്തും ആയിരുന്നു എന്ന് മാർസെലോ പറഞ്ഞു.

തന്റെ മാത്രമല്ല റാമോസിന്റെയും മോഡ്രിചിന്റെയും ഒക്കെ മികച്ച സുഹൃത്തായിരുന്നു റൊണാൾഡോ. അതുകൊണ്ട് തന്നെ റൊണാൾഡോയെ മിസ്സ് ചെയ്യാറുണ്ട് എന്നും മാർസെലോ പറഞ്ഞു. ലോകത്തെ മികച്ച താരം ഒരു ടീം വിട്ടാൽ ആ താരത്തെ മിസ്സ് ചെയ്യുന്നത് സാധാരണയാണെന്നും മാർസെലോ പറഞ്ഞു. റൊണാൾഡോ തങ്ങളുടെ ടീമിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് എല്ലാ ടീമുകളും ആഗ്രഹിക്കുന്നുണ്ടാകും എന്നും മാർസെലോ പറഞ്ഞു.