മറഡോണ വീണ്ടും ആശുപത്രിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീന ഫുട്ബോൾ ഇതിഹാസം മറഡോണ ആശുപത്രിയിൽ. മറഡോണയുടെ വയറ്റിൽ കണ്ടെത്തിയ രക്തസ്രാവം ആണ് മറഡോണയെ ഇപ്പോൾ പ്രയാസത്തിൽ ആക്കിയിരിക്കുന്നത്. ഇന്നലെ സാധാരണ നടത്തുന്ന ചെക്കപ്പിനിടെ ആണ് വയറ്റിൽ ഈ പ്രശ്നം കണ്ടെത്തിയത്. തുടർന്ന് മറഡോണ ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു.

അർജന്റീനയിൽ ആണ് 58കാരനായ മറഡോണ ഇപ്പോൾ ഉള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് മറഡോണയുടെ മകൾ അറിയിച്ചു. ഉടൻ തന്നെ അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടു പോകാമെന്നും മകൾ മാധ്യമങ്ങളോട് പറഞ്ഞു. മുമ്പ് റഷ്യൻ ലോകകപ്പിന്റെ സമയത്തും മറഡോണ ആശുപത്രിയിൽ ആയിരുന്നു.