കരബാവോ കപ്പ് ഫൈനൽ, ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 2 ഗോളിന് മുന്നിൽ

Newsroom

Picsart 23 02 26 22 57 00 302
Download the Fanport app now!
Appstore Badge
Google Play Badge 1

ലീഗ് കപ്പ് ഫൈനൽ ആദ്യ പകുതിക്ക് പിരിയുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ. ന്യൂകാസിലിന്റെ പേഎഉകേട്ട ഡിഫൻസിനെ കീറി മുറിക്കാൻ ആദ്യ പകുതിയിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി.

Picsart 23 02 26 22 57 11 982

ഇന്ന് വെംബ്ലിയിൽ ഇരു ടീമും മികച്ച രീതിയിൽ ആണ് തുടങ്ങി. സെന്റ് മാക്സിമന്റെ ചുവടുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് പലപ്പോഴും വെല്ലുവിളി ആയി. ഒരു ഡി ഹിയയുടെ മികച്ച സേവും യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി. എന്നാൽ അധികനേരം ന്യൂകാസിലിന് മികച്ചു നിൽക്കാൻ ആയില്ല. 33ആം മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്കിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു.

ലൂക് ഷോ എടുത്ത ഫ്രീകിക്ക് മനോഹരമായ ഹെഡറിലൂടെ ബ്രസീലിയൻ താരം കസെമിറോ വലയിൽ എത്തിച്ചു. സ്കോർ 1-0. ഈ ഗോളോടെ ന്യൂകാസിൽ സമ്മർദ്ദത്തിലായി. 6 മിനുട്ടുകൾക്ക് അകം യുണൈറ്റഡിന്റെ രണ്ടാം ഗോൾ വന്നു.

മാഞ്ചസ്റ്റർ 23 02 26 22 57 39 232

യുണൈറ്റഡിന്റെ ഏറ്റവും ഫോമിലുള്ള താരം മാർക്കസ് റാഷ്ഫോർഡിലൂടെ ആയിരുന്നു രണ്ടാം ഗോൾ. വെഗോർസ്റ്റ് ഒറ്റയ്ക്ക് മുന്നേറി നൽകിയ പാസ് സ്വീകരിച്ചായിരുന്നു റഷ്ഫോർഡിന്റെ ഗോൾ. താരത്തിന്റെ സീസണിൽ 25 ഗോളാണ് ഇത്. 2-0.

ഇതിനു ശേഷം വെഗോർസ്റ്റിലൂടെ യുണൈറ്റഡ് ഒരിക്കൽ കൂടെ ന്യൂകാസിൽ ഗോൾകീപ്പറിനെ പരീക്ഷിച്ചു. രണ്ടാം പകുതിയിൽ ഈ ലീഡ് നിലനിർത്തി കിരീടം ഉയർത്തുക ആകും യുണൈറ്റഡ് ലക്ഷ്യം.