“മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ താൻ ആയിട്ടില്ല” – ഡീൻ ഹെൻഡേഴ്സൺ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഡീൻ ഹെൻഡേഴ്സൺ ഇപ്പോൾ പ്രീമിയർ ലീഗിൽ ലോണടിസ്ഥാനത്തിൽ ഷെഫീൽഡ് യുണൈറ്റഡിനു വേണ്ടിയാണ് കളിക്കുന്നത്. ഷെഫീൽഡിന്റെ ഗോൾ വലയ്ക്ക് മുന്നിൽ പകരം വെക്കാനില്ലാത്ത പ്രകടനമാണ് ഡീൻ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനകം 5 ക്ലീസ് ഷീറ്റുകൾ ലീഗിൽ ഡീൻ ഹെൻഡേഴ്സൺ സ്വന്തമാക്കി. പ്രീമിയർ ലീഗിൽ വേറെ ഒരു ഗോൾ കീപ്പർക്കും അതിൽ കൂടുതൽ ക്ലീൻ ഷീറ്റുകൾ ഇല്ല.

ലോൺ കാലാവധി കഴിഞ്ഞാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പർ ആകണം എന്നാണ് ഡീൻ ഹെൻഡേഴ്സന്റെ ആഗ്രഹം. എന്നാൽ ഇപ്പോൾ താൻ യുണൈറ്റഡിൽ കളിക്കാനുള്ള മികവിൽ എത്തിയിട്ടില്ല എന്ന് ഹെൻഡേഴ്സൺ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നാൽ ലോകത്തെ ഏറ്റവും മികച്ച ക്ലബാണ് അവിടെ കളിക്കാൻ താൻ ഇനിയും കുറേ മെച്ചപ്പെടാനുണ്ട്. പക്ഷെ ഭാവിയിൽ യുണൈറ്റഡിൽ കളിക്കാൻ ആകുമെന്ന് തന്നെയാണ് പ്രതീക്ഷ ഡീൻ പറഞ്ഞു. ഞായറാഴ്ച ഷെഫീൽഡ് യുണൈറ്റഡും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലാണ് മത്സരം. ലോണിൽ കളിക്കുന്ന താരങ്ങൾക്ക് അവരുടെ ശരിക്കുമുള്ള ക്ലബിനെതിരെ കളിക്കാൻ കഴിയില്ല എന്നതു കൊണ്ട് ഡീൻ മറ്റന്നാൾ കളത്തിൽ ഇറങ്ങില്ല.