മാഞ്ചസ്റ്റർ യുണൈറ്റഡും അഡിഡാസും തമ്മിലുള്ള കരാർ 2035വരെ പുതുക്കി

Newsroom

Picsart 23 07 31 08 23 26 732
Download the Fanport app now!
Appstore Badge
Google Play Badge 1

അഡിഡാസും മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബും തമ്മിലുള്ള കരാർ 2035വരെ നീട്ടി. പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ഡീൽ ആണ് ഇപ്പോൾ അഡിഡാസും യുണൈറ്റഡും തമ്മിൽ ഒപ്പുവെച്ചത്‌. 900 മില്യൺ പൗണ്ടിന്റെ ഡീൽ ആണ് ഇരുവരും ഒപ്പുവെച്ചത്.

മാഞ്ചസ്റ്റർ 23 02 25 13 18 50 449

2015/16 സീസണിന്റെ തുടക്കത്തിൽ ആയിരിന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് അഡിഡാസും വീണ്ടും ഒരുമിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മെയിൻ കിറ്റും ട്രെയിനിംഗ് കിറ്റുകളും എല്ലാം അഡിഡാസാണ് ഒരുക്കുന്നത്. 2018 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീമിന്റെ കിറ്റ് സ്പോൺസർ ആണ് അഡിഡാസ്.

“മാഞ്ചസ്റ്റർ യുണൈറ്റഡും അഡിഡാസും തമ്മിലുള്ള ബന്ധം ലോക കായികരംഗത്തെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്, ഈ ദശാബ്ദത്തിന്റെ ശേഷിക്കുന്ന സമയത്തും 2030-കളിലും ഈ ശക്തമായ പങ്കാളിത്തം തുടരാൻ ഞങ്ങൾ ഇപ്പോൾ കാത്തിരിക്കുകയാണ്.” മാഞ്ചസ്റ്റർ യുണൈറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റിച്ചാർഡ് അർനോൾഡ് പറഞ്ഞു.