മലപ്പുറം ജില്ലാ ലീഗ് ഫുട്ബോൾ-അരിമ്പ്ര നെഹ്രു യൂത്ത് ക്ലബ്ബിന് രണ്ടാം ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അരീക്കോട് സുല്ലമുസലാം സയൻസ് കോളേജ് മൈതാനത്ത് നടക്കുന്ന മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഡി – ഡിവിഷൻ ലീഗ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്ന് നടന്ന മത്സരത്തിൽ അലി മെമ്മോറിയൽ ക്ലബ്ബ് പൂക്കോട്ടൂരിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) പരാജയപ്പെടുത്തി അരിമ്പ്ര നെഹ്രു യൂത്ത് ക്ലബ് ലീഗിൽ അവരുടെ തുടർച്ചയായ രണ്ടാം ജയത്തോടെ തങ്ങളുടെ പോയിന്റ് മൂന്നിൽ നിന്ന് ആറിലെത്തിച്ചു.ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ആതിഥേയരായ അരീക്കോട് സ്പോർട്സ് ക്ലബ്ബ് ഏക പക്ഷീയമായ ഒരു ഗോളിന് (1- 0) ജിഗ്രാ വാഴക്കാടിനെ പരാജയപ്പെടുത്തി.

നാളെ ആദ്യ മത്സരത്തിൽ എ.എം.സി പൂക്കോട്ടൂർ മയൂര തിരൂരുമായും അരീക്കോട് സ്പോർട്സ് ക്ലബ്ബ് വൈ.എസ്.സി എടരിക്കോടുമായും ഏറ്റുമുട്ടും..