Football

മലപ്പുറം ‘എഫ്’ ഡിവിഷൻ ഫുട്ബോൾ: ലൂക്കാ കൊണ്ടോട്ടി ചാമ്പ്യൻസ്

Resizedimage 2026 05 06 20 27 56 1

മമ്പാട് എം ഇ എസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം ‘എഫ്’ ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 11 പോയിൻറ് നേടി ലൂക്ക എഫ് സി കൊണ്ടോട്ടി ചാമ്പ്യന്മാർ ആയി. 10 പോയിന്റ് നേടി റേഞ്ച് റോവേഴ്സ് തിരൂർ രണ്ടാം സ്ഥാനം നേടി, ‘ഇ’ ഡിവിഷനിലേക്ക് സ്ഥാന കയറ്റം ലഭിച്ചു. കെ എഫ് എ എക്സികുട്ടീവ് മെമ്പർ പ്രഫസർ പി അഷ്റഫ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ കെ കുഞ്ഞാലൻകുട്ടി, ഡോക്ടർ അബ്ദുൾസലാം കണ്ണിയൻ, പ്രഫസർ റഫീഖ് ഇ, അൻവർ സാദത്ത്, മുസ്സാദിക്ക് എൻ സി, ഷബിർ സി കെ , അൻവറുൽ ഹഖ് സംസാരിച്ചു.