മഹാരാജാസ് കോളേജിനെതിരെ ആർ എഫ് സി കൊച്ചിക്ക് വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന സൗഹാർദ്ദ മത്സരത്തിൽ ആർ എഫ് സി കൊച്ചിക്ക് വിജയം. മഹാരാജാസ് കോളേജിനെ നേരിട്ട ആർ എഫ് സി കൊച്ചി മൂന്നിനെതിരെ ആറു ഗോളുകൾക്കാണ് വിജയിച്ചത്. ആർ എഫ് സി കൊച്ചിക്കു വേണ്ടി വിദേശ താരമായ ഇസ്മായിൽ ഇരട്ട ഗോളുകൾ നേടി. ആസ്റ്റൽ, ഇസ്മായിൽ, ഗിനിൽ, നൂർഷാദ് എന്നിവരായിരുന്നു മറ്റു സ്കോറേഴ്സ്. ഇരു സെൽഫ് ഗോളും ആർ എഫ് സി കൊച്ചിക്ക് ഇന്ന് ലഭിച്ചു.

കേരള പ്രീമിയർ ലീഗിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് സൗഹൃദ മത്സരം നടന്നത്. അർ എഫ് സി കൊച്ചി ഇത്തവണ കേരള പ്രീമിയർ ലീഗിന്റെ ഭാഗമാകുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനെ ആർ എഫ് സി കൊച്ചി സമനിലയിലും പിടിച്ചിരുന്നു.