ലിവർപൂൾ ആരാധകന് വൻ തുക സഹായം നൽകി റോമ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് സെമി പോരാട്ടത്തിന് മുമ്പ് ലിവർപൂൾ ആരാധകരും റോമ ആരാധകരും തമ്മിൽ ഉണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ ലിവർപൂൾ ആരാധകൻ സീൻ കോക്സിനെ സഹായിക്കാനായി എ എസ് റോമ തീരുമാനിച്ചു. ഒരു ലക്ഷത്തി അമ്പതിനായിരം ഡോളറാണ് സീൻ കോക്സിന്റെ ചികിത്സയ്ക്കായി നൽകാൻ ഇറ്റാലിയൻ ക്ലബായ റോമ തീരുമാനിച്ചിരിക്കുന്നത് . റോമൻ ആരാധകരുടെ ആക്രമണത്തിൽ തലക്ക് ക്ഷതമേറ്റ സീൻ കോക്സ് ഇപ്പോഴും പൂർണ്ണ ആരോഗ്യ നില കൈവരിച്ചിട്ടില്ല.

അദ്ദേഹത്തിന്റെ ദീർഘകാല പരിചരണത്തിനായി നേരത്തെ 60000 ഡോളർ ലിവർപൂൾ ആരാധകർ സമാഹരിച്ചു നൽകിയിരുന്നു. 53കാരനായ സീൻ കോക്സ് ഇപ്പോഴും അയർലണ്ടിൽ ചികിത്സയിലാണ്‌‌ തന്റെ പൂർണ്ണ ആരോഗ്യ നിലയിലേക്ക് കോക്സിന് ഇപ്പോഴൊന്നും മടങ്ങാൻ കഴിയില്ല എന്നാ ഡോക്ടർമാർ പറയുന്നത്.