ലയൺ ക്ലബ് ഫുട്ബോളിൽ കെ എസ് ഇ ബിക്ക് കിരീടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫോർട്ട് കൊച്ചിയിൽ ഒരായ്ഴ്ചയായി വെളി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫുട്ബോൾ ടൂർണമെന്റിൽ കിരീടം കെ എസ് ഇ ബി കൊണ്ടു പോയി. കേരളത്തിലെ പ്രമുഖരായ എട്ടു ക്ലബുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഇന്നലെ നടന്ന ഫൈനലിൽ സാറ്റ് തിരൂരിനെ തോൽപ്പിച്ചാണ് കെ എസ് ഇ ബി കിരീടം നേടിയത്.

ഇന്നലെ നടന്ന മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കെ എസ് ഇ ബി വിജയിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 4-2ന്റെ വിജയം സ്വന്തമാക്കാൻ കെ എസ് ഇ ബിക്കായി.സെമിയിൽ എഫ് സി കേരളയെയും പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ആയിരുന്നു കെ എസ് ഇ ബി ഫൈനലിലേക്ക് എത്തിയത്.