ലിംഗാർഡിനും പരിക്ക്, ഇംഗ്ലണ്ട് സ്ക്വാഡിൽ നിന്ന് പുറത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു താരം കൂടെ പരിക്ക് കാരണം ഇംഗ്ലണ്ട് ക്യാമ്പിൽ നിന്ന് പുറത്തായി. അറ്റാക്കിംഹ് മിഡ്ഫീൽഡർ ലിംഗാർഡ് ആണ് ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്തായത്. അസുഖ ബാധിതനായ ലിംഗാർഡിനെ മാഞ്ചസ്റ്ററിലേക്ക് ഇംഗ്ലണ്ട് തിരിച്ചയച്ചു. താരം മാഞ്ചസ്റ്ററിൽ കൂടുതൽ ചികിത്സ തേടും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരത്തിൽ ലിംഗാർഡ് കളിച്ചേക്കില്ല.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് റൈറ്റ് ബാക്ക് വാൻ ബിസാകയും പരിക്ക് കാരണം ഇംഗ്ലീഷ് ക്യാമ്പിൽ നിന്ന് പിന്മാറിയിരുന്നു. വാൻ ബിസാകയുടെ പരിക്ക് സാരമുള്ളതല്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചിട്ടുണ്ട്. എന്നാൽ ബിസാക ലെസ്റ്റർ സിറ്റിക്ക് എതിരെ കളിക്കുമോ എന്ന് ഉറപ്പില്ല. ഫ്രഞ്ച് താരങ്ങളായ പോഗ്ബ, മാർഷ്യൽ, ഇംഗ്ലീഷ് താരം ലൂക് ഷോ എന്നിവരും യുണൈറ്റഡ് ടീമിൽ പരിക്കിന്റെ പിടിയിലാണ്.