ലിംഗാർഡ് ജനുവരിയിൽ ഇത്തിഫാഖിൽ കരാർ ഒപ്പുവെക്കും

Newsroom

Picsart 23 10 16 11 23 41 174
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡ് സൗദി അറേബ്യൻ ക്ലബായ ഇത്തിഫാഖിൽ തുടരും. ഇപ്പോൾ ലിംഗാർഡ് ഇത്തിഫാഖിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഫിറ്റ്നസ് വീണ്ടെടുക്കുന്ന താരം ഇത്തിഫാഖിനായി സൗഹൃദ മത്സരങ്ങൾ കളിക്കുകയും ഗോളടിക്കുകയും ചെയ്തിരുന്നു‌. പരിശീലനം വിലയിരുത്തിയ ശേഷം ക്ലബ് താരത്തെ സ്ഥിര കരാറിൽ ടീമിൽ എടുക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്‌.

ലിംഗാർഡ് 23 06 02 17 18 10 611

ജനുവരി മുതൽ ആകും ലിംഗാർഡിന് ഇത്തിഫാഖിനായി കളിക്കാൻ ആവുക. ഫ്രീ ഏജന്റായ താരം കഴിഞ്ഞ സീസൺ അവസാനം മുതൽ ക്ലബ് ഇല്ലാതെ നിൽക്കുകയാണ്‌. ജെസ്സി ലിംഗാർഡിനെ അദ്ദേഹത്തിന്റെ ക്ലബായ നോട്ടിങ്ഹാം ഫോറസ്റ്റ് കഴിഞ്ഞ സീസൺ അവസാനത്തോടെ റിലീസ് ചെയ്തിരുന്നു.

ഒരൊറ്റ വർഷം കൊണ്ട് താരം ക്ലബ് വിടേണ്ടി വന്നത് താരത്തിന്റെ ഫിറ്റ്നസും ഫോമും കാരണമായിരുന്നു. ഫോറസ്റ്റിനായി ആകെ 17 മത്സരങ്ങൾ മാത്രമെ ലിംഗാർഡ് കളിച്ചുള്ളൂ. ലിംഗാർഡിന് കാര്യമായി ഫോറസ്റ്റ് ജേഴ്സിയിൽ തിളങ്ങാൻ ആയില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലിംഗാർഡ്. അവസാന സീസണുകളിൽ യുണൈറ്റഡിൽ അവസരം കുറഞ്ഞതോടെ ആയിരുന്നു താരം ക്ലബ് വിട്ടത്. മുമ്പ് വെസ്റ്റ് ഹാമിനായി ലോണിൽ കളിച്ചും ലിംഗാർഡ് തിളങ്ങിയിരുന്നു.