ഇന്ത്യൻ U17 ടീം ഇന്ന് ലെഗാനെസിന് എതിരെ

Newsroom

Picsart 23 04 19 23 24 45 048
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് സ്‌പെയിനിലെ സെഗോവിയയിലെ സിയുഡാഡ് ഡിപോർട്ടീവോ വാൻഡയിലെ ഒട്ടെറോ ഡി ഹെറെറോസിൽ നടക്കുന്ന പരിശീലന മത്സരത്തിൽ ലെഗാനെസ് അണ്ടർ 18-നെ ഇന്ത്യ അണ്ടർ-17 ദേശീയ ടീം നേരിടും. ഇന്ന് രാത്രി ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം നടക്കുന്നത്.

Afcu17wq Cover 1 800x500

ബിബിയാനോ ഫെർണാണ്ടസ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ അണ്ടർ-17, ഈ വർഷം ജൂൺ-ജൂലൈ മാസങ്ങളിൽ തായ്‌ലൻഡിൽ നടക്കാനിരിക്കുന്ന AFC U-17 ഏഷ്യൻ കപ്പിനായുള്ള ഒരുക്കത്തിലാണ്‌. കഴിഞ്ഞ ആഴ്ച മാഡ്രിഡിൽ വെച്ച് അത്‌ലറ്റിക്കോ ഡി മാഡ്രിഡ് അണ്ടർ 17നെതിരെ 4-1 ന് ഇന്ത്യ വിജയിച്ചിരുന്നു.

ലെഗാനെസിനെ നേരിട്ടതിന് ശേഷം, ജർമ്മനിയിലേക്ക് പോകുന്നതിന് മുമ്പായി, അത്‌ലറ്റിക്കോ മാഡ്രിഡ് അണ്ടർ -17 (ഏപ്രിൽ 27), റയൽ മാഡ്രിഡ് അണ്ടർ -17 (മെയ് 3), ഗെറ്റാഫെ അണ്ടർ -18 (മെയ് 10) എന്നിവയ്‌ക്കെതിരെ സ്പെയിനിൽ മൂന്ന് മത്സരങ്ങൾ കൂടി ഇന്ത്യ കളിക്കും.