ബാഴ്‌സലോണയുടെ പ്രസിഡന്റാവുകയെന്നത് തന്റെ സ്വപനം : പികെ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കാറ്റലൻ ക്ലബ് ബാഴ്‌സലോണയുടെ പ്രസിഡണ്ട് ആവുന്നത് താൻ എപ്പോഴും സ്വപനം കാണാറുണ്ടെന്ന് ബാഴ്‌സലോണ പ്രതിരോധ താരം ജെറാർഡ് പികെ. എന്നാൽ അത് നടക്കുമെന്ന് തനിക്ക് അറിയില്ലെന്നും ബാഴ്‌സലോണ പ്രതിരോധ താരം പറഞ്ഞു. താൻ വലിയൊരു ബാഴ്‌സലോണ ആരാധകൻ ആണെന്നും എനിക്കറിയാവുന്ന രീതിയിൽ താൻ ഇഷ്ട്ടപെടുന്ന ബാഴ്‌സലോണയെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും പികെ പറഞ്ഞു.

ഒരു ദിവസം തനിക് ക്ലബിന് വേണ്ടി എന്തെകിലും ചെയ്യണമെന്ന് തോന്നുകയാണെങ്കിൽ താൻ പ്രസിഡണ്ട് ആവാൻ മുന്നോട്ട് വരുമെന്നും പികെ കൂട്ടിച്ചേർത്തു. എന്നാൽ ഈ കാര്യങ്ങൾ എല്ലാം ഭാവിയിൽ നടക്കേണ്ട കാര്യമെന്നും ഭാവിയിൽ എന്തൊക്കെ സംഭവിക്കുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്നും പികെ പറഞ്ഞു. ഉറുഗ്വ താരം ലൂയിസ് സുവാരസ് ഒരുപാട് കാലമായി ഒപ്പം കളിച്ച താരമാണെന്നും താരം ടീം വിട്ടുപോയപ്പോൾ തനിക്ക് ഒരുപാട് വിഷമം തോന്നിയെന്നും പികെ പറഞ്ഞു.