സിഡ്നിയിലെ തോല്‍വിയ്ക്ക് പിന്നാലെ ഇന്ത്യയെ തേടി പിഴയും

India
- Advertisement -

സിഡ്നിയില്‍ ഓസ്ട്രേലിയയോട് ഏറ്റ 66 റണ്‍സ് തോല്‍വിയ്ക്ക് പിന്നാലെ ഇന്ത്യയ്ക്ക് തിരിച്ചടിയായി പിഴയും. മോശം ഓവര്‍ റേറ്റിനാണ് മാച്ച് ഫീസിന്റെ 20 ശതമാനം പിഴയായി വിധിച്ചത്. ഇന്ത്യ നിശ്ചിത സമയത്തിന് ഒരു ഓവര്‍ പിറകിലായാണ് പന്തെറിഞ്ഞത്.

ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായ റോഡ് ടക്കര്‍, സാം നോഗാജസ്കിയ്ക്കൊപ്പം ടിവി അമ്പയര്‍ പോള്‍ റൈഫല്‍ നാലാം അമ്പര്‍ ജെറാര്‍ഡ് അബൂഡ് എന്നിവര്‍ വിധിച്ച ചാര്‍ജ്ജുകള്‍ മാച്ച് റഫറി ഡേവിഡ് ബൂണ്‍ ശരിവയ്ക്കുകയായിരുന്നു.

Advertisement