ഇരട്ട ഗോളുകളുമായി മെസ്സിയും ഗ്രീസ്മാനും!, ബാഴ്‌സലോണക്ക് വമ്പൻ ജയം

Greizman Messi Barcelona
- Advertisement -

ലാ ലീഗയിൽ വമ്പൻ ജയവുമായി ബാഴ്‌സലോണ. മെസ്സിയും ഗ്രീസ്മാനും ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ഗ്രനാഡയെയാണ് ബാഴ്‌സലോണ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ചത്. ജയത്തോടെ ലാ ലീഗയിൽ മൂന്നാം സ്ഥാനത്ത് എത്താനും ബാഴ്‌സലോണക്കായി. ലാ ലീഗയിൽ പരാജയമറിയാതെയുള്ള ബാഴ്‌സലോണയുടെ എട്ടാമത്തെ മത്സരമായിരുന്നു ഇത്.

തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് മെസ്സി 2 ഗോളുകൾ നേടുന്നത്. മത്സരത്തിന്റെ 12ആം മിനുട്ടിൽ ഗ്രീസ്മാനിലൂടെയാണ് ബാഴ്‌സലോണ ആദ്യ നേടിയത്. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ഇരട്ട ഗോളുകൾ നേടി മെസ്സി ബാഴ്‌സലോണയുടെ ലീഡ് മൂന്നാക്കി. തുടർന്ന് രണ്ടാം പകുതിയിൽ ഗ്രീസ്മാന്റെ തന്റെ രണ്ടാമത്തെ ഗോളും നേടി ബാഴ്‌സലോണയുടെ ലീഡ് നാലാക്കി ഉയർത്തുകയായിരുന്നു.

മത്സരം അവസാനിക്കാൻ 12 മിനിറ്റ് ബാക്കി നിൽക്കെ ഗ്രനാഡ താരം ജെസുസ് വയ്യേഹോ ചുവപ്പ്‌കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് ഗ്രനാഡ മത്സരം പൂർത്തിയാക്കിയത്.

Advertisement