ലാ ലീഗ: ഏറ്റവും വേഗത്തിൽ 150 ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായി ലൂയിസ് സുവാരസ്

Atletico Madrid Luis Suarez La Liga Goal
Photo: Twitter/@atletienglish
- Advertisement -

ലാ ലീഗയിൽ ഈ നൂറ്റാണ്ടിൽ ഏറ്റവും വേഗത്തിൽ 150 ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായി ലൂയിസ് സുവാരസ്. അത്ലറ്റികോ മാഡ്രിഡിന് വേണ്ടി സെൽറ്റ വിഗക്കെതിരായ മത്സരത്തിൽ ഗോൾ നേടിയാണ് ലൂയിസ്‌ സുവാരസ് ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും വേഗത്തിൽ ലാ ലീഗയിൽ 150 ഗോളുകൾ പൂർത്തിയാക്കിയ റെക്കോർഡ് ഇപ്പോഴും മുൻ റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കാണ്.

195 മത്സരങ്ങളിൽ നിന്നാണ് ലൂയിസ് സുവാരസ് 150 ലാ ലീഗ ഗോളുകൾ സ്വന്തമാക്കിയത്. 140 മത്സരങ്ങളിൽ നിന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ 150 ലാ ലീഗ ഗോളുകൾ സ്വന്തമാക്കിയത്. ബാഴ്‌സലോണക്ക് വേണ്ടി 147 ഗോളുകളും അത്ലറ്റികോ മാഡ്രിഡിന് വേണ്ടി 3 ലാ ലീഗ ഗോളുകളുമാണ് ലൂയിസ് സുവാരസ് നേടിയത്. 2014ലിലാണ് ലൂയിസ് സുവാരസ് ലാ ലീഗയിൽ എത്തുന്നത്. മത്സരത്തിൽ 2-0ന് അത്ലറ്റികോ മാഡ്രിഡ് സെൽറ്റ വിഗയെ പരാജയപ്പെടുത്തിയിരുന്നു. ലൂയിസ് സുവാരസിന് പുറമെ യാനിക് കരാസ്‌കോയാണ് അത്ലറ്റികോ മാഡ്രിഡിന് വേണ്ടി ഗോൾ നേടിയത്.

Advertisement