“വാൻ ബിസാക ഇനിയും ഗോളുകൾ നേടണം” – ബ്രൂണൊ ഫെർണാണ്ടസ്

20201018 130410

മാഞ്ചസ്റ്റർ യുണൈറ്റഡ് റൈറ്റ് ബാക്കായ വാൻ ബിസാകയ്ക്ക് ഇന്നലെ തന്റെ കരിയറിലെ അപൂർവ്വ രാത്രി ആയിരുന്നു. തന്റെ സീനിയർ കരിയറിലെ ആദ്യ ഗോളാണ് ഇന്നലെ ന്യൂകാസിലിനെതിരെ വാൻ ബിസാക നേടിയത്. സീനിയർ കരിയറിൽ ക്രിസ്റ്റൽ പാലസിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും വേണ്ടി 98 മത്സരങ്ങൾ വാൻ ബിസാക കളിച്ചിട്ടുണ്ട്. ഇതിൽ ആദ്യ 97 മത്സരങ്ങളിലും ഒരു ഗോൾ പിറന്നിരുന്നില്ല. ബിസാകയുടെ ആദ്യ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമംഗങ്ങൾ വലിയ സന്തോഷം തന്നെ പ്രകടിപ്പിച്ചു.

വാൻ ബിസാകയ്ക്ക് ഷൂട്ട് ചെയ്യാൻ അറിയും എന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് ബ്രൂണൊ ഫെർണാണ്ടസ് തമാശയായി പറഞ്ഞു. ബിസാകയോടെ കൂടുതൽ അറ്റാക്കിംഗ് നടത്താനും ഷൂട്ട് ചെയ്യാനും താൻ എപ്പോഴും പറയാറുണ്ട് എന്ന് ബ്രൂണോ പറഞ്ഞു. വാൻ ബിസാക ഡിഫൻസിൽ ഗംഭീരം ആണെങ്കിലും അറ്റാക്കിലും താരത്തിന്റെ സഹായം യുണൈറ്റഡിന് ആവശ്യമുണ്ട് എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. വാൻ ബിസാക ഇനിയും കുറേ ഗോളുകൾ നേടണം എന്നും ബ്രൂണോ പറഞ്ഞു.

Previous articleലാ ലീഗ: ഏറ്റവും വേഗത്തിൽ 150 ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായി ലൂയിസ് സുവാരസ്
Next articleജെജെ ഈസ്റ്റ് ബംഗാളിൽ, പ്രഖ്യാപനം എത്തി