കേരള പ്രീമിയർ ലീഗിലെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഗോകുലം കേരളക്ക് വിജയം. ഇന്ന് വയനാട് നടന്ന സെമിയിൽ കോവളം എഫ് സിയെ നേരിട്ട ഗോകുലം കേരള ഏക ഗോളിനാണ് വിജയിച്ചത്. 90 മിനുട്ടും ഗോൾ വരാതിരുന്ന മത്സരത്തിൽ ഇഞ്ച്വറി ടൈമിലാണ് ഗോകുലം വിജയ ഗോൾ നേടിയത്. സാമുവൽ ഗോളുമായി ഗോകുലം കേരളത്തിന്റെ രക്ഷകനാവുക ആയിരുന്നു.

മറ്റന്നാൾ ആകും ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമി ഫൈനൽ നടക്കുക. നാളെ മറ്റൊരു സെമി ഫൈനലിൽ കേരള യുണൈറ്റഡ് വയനാട് യുണൈറ്റഡിനെ നേരിടും. ഇവർ തമ്മിലുള്ള ആദ്യ പാദത്തിൽ കേരള യുണൈറ്റഡ് 3-0ന് വിജയിച്ചിരുന്നു.



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




