Super League KeralaFeatured

സൂപ്പര്‍ ലീഗ് കേരള ; മലപ്പുറം എഫ്‌സിയുടെ ഫിക്സ്ചർ അറിയാം

Resizedimage 2026 09 23 13 48 32 1

മലപ്പുറം : സെപ്റ്റംബർ 27ന് ഫോഴ്‌സ കൊച്ചിക്കെതിരായ എവേ മത്സരത്തോടെയാണ് മലപ്പുറം എഫ് സിയുടെ സീസൺ ആരംഭിക്കുന്നത്. തുടർന്ന് ഒക്ടോബർ 2ന് കാലിക്കറ്റ് എഫ്സിക്കെതിരെയും ഒക്ടോബർ 11ന് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിക്കെതിരെയും എവേ മത്സരങ്ങൾ നടക്കും. ഒക്ടോബർ 17ന് തൃശ്ശൂർ മാജിക് എഫ്‌സിക്കെതിരെയാണ് സീസണിലെ ആദ്യ ഹോം മത്സരം.

ഒക്ടോബർ 26-ന് കണ്ണൂർ വാരിയേഴ്സ് എഫ്‌സിക്കെതിരെയും നവംബർ 1ന് കാലിക്കറ്റ് എഫ്‌സിക്കെതിരെയും നവംബർ 6ന് ഫോഴ്‌സ കൊച്ചിക്കെതിരെയും നവംബർ 21ന് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിക്കെതിരെയും പയ്യനാട് ഹോം ഗ്രൗണ്ടിൽ മത്സരങ്ങൾ അരങ്ങേറും. കൂടാതെ നവംബർ 14ന് തൃശ്ശൂർ മാജിക് എഫ്‌സിക്കെതിരെ തൃശ്ശൂരിലും നവംബർ 25ന് കണ്ണൂർ വാരിയേഴ്സിനെതിരെ കണ്ണൂരിലും എവേ മത്സരങ്ങൾ നടക്കും. 


സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിലെ മലപ്പുറം എഫ്സിയുടെ മൽസരങ്ങൾക്കുള്ള ടിക്കറ്റ് www.skillboxes.com വെബ് സൈറ്റിലും ആപ്ലികേഷനിലും ലഭ്യമാണ്. ഗ്യാലറി മുതല്‍ ഡയറക്ടര്‍ ബോക്‌സ് വരെയാണ് ടിക്കറ്റുകള്‍. 149 രൂപ മുതല്‍ 1999 രൂപ വരെയാണ് ടിക്കറ്റ് വില വരുന്നത്.

Img 20260923 Wa0011