കോഹ്ലിയും അനുഷ്കയും എഫ് എ കപ്പ് ഫൈനൽ കാണാൻ എത്തും

Newsroom

Picsart 23 06 02 17 36 22 323
Download the Fanport app now!
Appstore Badge
Google Play Badge 1

നാളെ വെംബ്ലിയിൽ നടക്കുന്ന എഫ് എ കപ്പ് ഫൈനൽ കാണാൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ്മയും എത്തും. ഇപ്പോൾ ലണ്ടനിലുള്ള ദമ്പതികൾ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് എഫ്എ കപ്പ് ഫൈനൽ കാണാൻ എത്തുന്നത്. പ്യൂമയും മാഞ്ചസ്റ്റർ സിറ്റിയും ആണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്‌ വിരാടും അനുഷ്‌കയും പ്യൂമയുടെ ബ്രാൻഡ് അംബാസഡർമാരാണ്‌.

കോഹ്ലി 23 06 02 17 36 49 248

വെംബ്ലി സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും ആണ് എഫ്എ കപ്പ് ഫൈനലിൽ ഏറ്റുമുട്ടുക. ഇരു ടീമുകളും അവരുടെ സീസണിലെ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടവും മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് കപ്പും ഇതിനകം നേടിയിട്ടുണ്ട്.

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയെ നേരിടാൻ തയ്യാറെടുക്കുന്ന കോഹ്‌ലി ഇപ്പോൾ ഇംഗ്ലണ്ടിൽ ഉണ്ട്.