കിം മിൻ ജേ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൈവിട്ടു പോയി, ബയേണുമായി കരാർ ധാരണ

Newsroom

Picsart 23 06 18 01 27 45 639
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ പ്രധാന ടാർഗറ്റ് ആയി കണ്ടിരുന്ന നാപോളി സെന്റർ ബാക്കായ കിം മിൻ ജേ ബയേണിലേക്ക് പോകും. ഇപ്പോൾ ബയേൺ കിം മിൻ ജേയുമായി കരാർ ധാരണയിൽ എത്തി കഴിഞ്ഞിരിക്കുകയാണ്. ബയേൺ തന്നെയാണ് താരത്തെ സ്വന്തമാക്കാൻ ഇപ്പോൾ ഫേവറിറ്റ്സ്.ജൂലൈയിൽ റിലീസ് ക്ലോസ് ആക്റ്റീവ് ആകുന്നതോടെ കിം മിൻ ജർമ്മൻ ചാമ്പ്യന്മാർക്കൊപ്പം എത്തും.

കിം മിൻ 23 05 15 20 48 22 934

ഈ സീസണിൽ നാപോളിയുടെ സീരി എ കിരീട പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് കിം മിൻ ജേ. 26കാരനായ ദക്ഷിണ കൊറിയൻ താരം ഈ സീസൺ തുടക്കത്തിൽ മാത്രമായിരുന്നു നാപോളിയിൽ എത്തിയത്‌.

അതിനു മുമ്പ് ഫെനർബചെയിൽ ആയിരുന്നു താരം കളിച്ചിരുന്നത്. നാപോളി കിം മിൻ ജെയെ വിൽക്കാൻ ആഗ്രഹിക്കുന്നില്ല എങ്കിലും താരത്തിന് ഒരു റിലീസ് ക്ലോസ് ഉള്ളത് നാപോളിയുടെ മോഹങ്ങൾക്ക് തിരിച്ചടിയാണ്. 60 മില്യൺ യൂറോ മാത്രമാണ് കിം മിന്റെ റിലീസ് ക്ലോസ്. ജൂലൈ 1ന് കിം മിൻ ജേയുടെ റിലീസ് ക്ലോസ് ആക്റ്റീവ് ആകും.