ഖേലോ ഇന്ത്യ, കേരളത്തിന്റെ രണ്ട് ഫുട്ബോൾ ടീമുകൾ സെമിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പൂനെയിൽ നടക്കുന്ന ഖേലോ ഇന്ത്യ ഗെയിംസിൽ കേരളത്തിന്റെ രണ്ടാം ടീമും സെമി ഫൈനലിൽ കടന്നു. ഇന്ന് കേരളത്തിന്റെ അണ്ടർ 17 ടീമാണ് സെമി ഫൈനലിലേക്ക് കടന്നത്. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളം ഒഡീഷയെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂബ്നു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളം സെമിയിലേക്ക് കടന്നിരിക്കുന്നത്.

ഇന്നലെ കേരള അണ്ടർ 21 ടീമിന്റെ സെമിയിലേക്ക് കടന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ അവസാന മത്സരത്തിൽ പരാജയപ്പെട്ടു എങ്കിലും രണ്ട് സമനിലകളോടെ ഗോൾ ശരാശരിയിൽ അണ്ടർ 21 ടീം ഗ്രൂപ്പ് ഘട്ടം കടക്കുകയായിരുന്നു.