എം ഇ എസ് മമ്പാടിനെ തോൽപ്പിച്ച് കേരളവർമ്മ സെമിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ എക്സ്പ്രസ് നടത്തുന്ന ഗോൾ 2019 ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ കേരള വർമ്മ കോളേജ് സെമിയിലേക്ക് കടന്നു. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ എം ഇ എസ് മമ്പാടിനെ തോൽപ്പിച്ചായിരുന്നു കേരള വർമ്മയുടെ സെമി പ്രവേശനം. ഏകപക്ഷീയമായി മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കേരള വർമ്മയുടെ വിജയം.

മമ്പാടിന്റെ ഗോൾ കീപ്പർ ശുഹൈബിന്റെ പ്രകടനം ഇല്ലായിരുന്നു എങ്കിൽ വലിയ പരാജയം തന്നെ എം ഇ എസ് നേരിടേണ്ടി വന്നേനെ. കളിയുടെ രണ്ടാ പകുതിയിലായിരുന്നു എല്ലാ ഗോളുകളും പിറന്നത്. മിശാൽ, ക്രിസ്റ്റി ഡേവിസ്, രോഹിത് എന്നിവരാണ് കേരള വർമ്മയ്ക്കായി ഗോൾ നേടിയത്. കളിയുടെ അവസാന നിമിഷം മുഹമ്മദ് ഫവാസാണ് എം ഇ എസിന്റെ ആശ്വാസ ഗോൾ നേടിയത്. കേരളവർമ്മയ്ക്കായി കേരള ബ്ലാസ്റ്റേഴ്സ് താരം ജിതിൻ എം എസ് കളിച്ചിരുന്നു.