കേരള പ്രീമിയർ ലീഗ്; സാറ്റ് തിരൂരിനെ ഞെട്ടിച്ച് ബാസ്കോ ഒതുക്കുങ്ങൽ

കേരള പ്രീമിയർ ലീഗിൽ സാറ്റ് തുരൂരിന് ആദ്യ പരാജയം. ഇന്ന് ബാസ്കോ ഒതുക്കുങ്ങൽ ആണ് സാറ്റിനെ തോൽപ്പിച്ചത്. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗംഭീര പ്രകടനമാണ് ബാസ്കോ നടത്തിയത്. ഇന്ന് 44ആം മിനുട്ടിൽ ജാക്ക് എസോമ്പെ ബാസ്കോ ഒതുക്കുങ്ങലിന് ലീഡ് നൽകി. ഇതിന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മുഹമ്മദ് നിഷാം മറുപടി നൽകി. 49ആം മിനുട്ടിൽ സ്കോർ 1-1.20220323 214404

അധികം വൈകാതെ തന്നെ ബാസ്കോ ലീഡ് തിരികെപ്പിടിച്ചു. 56ആം മിനുട്ടിൽ അബ്ദു റഹീം ആണ് ബാസ്കോയുടെ വിജയ ഗോളായി മാറിയ രണ്ടാം ഗോൾ നേടിയത്. ഈ വിജയത്തോടെ ബാസ്കോ ഒതുക്കുങ്ങൽ സാറ്റിനെ മറികടന്ന് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തു. ബാസ്കോയ്ക്ക് 17 പോയിന്റും സാറ്റിന് 16 പോയിന്റും ആണുള്ളത്.