കേരളത്തിന് സെമിയിൽ തോൽവി, മണിപ്പൂർ-ഓഡീഷ ഫൈനൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സബ്ജൂനിയർ പെൺകുട്ടികളുടെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സെമിയിൽ കാലിടറി. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ ഒഡീഷയോടാണ് കേരളം പരാജയപ്പെട്ടത്. ആതിഥേയരായ ഒഡീഷ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് കേരളത്തെ തോൽപ്പിച്ചത്. ക്വാർട്ടറിൽ കരുത്തരായ മഹാരാഷ്ട്രയെ തോൽപ്പിച്ചായിരുന്നു കേരളം സെമിയിൽ എത്തിയത്.

മറ്റൊരു സെമിയിൽ ഹിമാചൽ പ്രദേശിനെ തോൽപ്പിച്ച മണിപ്പൂരും ഫൈനലിലേക്ക് കടന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മണിപ്പൂരിന്റെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial