സൂപ്പർ കപ്പിനായി കേരള ബാസ്റ്റേഴ്സ് ഇന്ന് ഭുവനേശ്വറിലേക്ക്

Newsroom

Picsart 24 01 08 09 32 33 633
Download the Fanport app now!
Appstore Badge
Google Play Badge 1

കലിംഗ സൂപ്പർ കപ്പ് 2024ന്റെ ഗ്രൂപ്പ് ഘട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഭുവനേശ്വറിലേക്ക് യാത്ര തിരിക്കും. നാളെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ജനുവരി 10നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയിൽ ആണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷദ്പൂർ, ഒരു ഐ ലീഗ് ക്ലബ് എന്നിവരാകും ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിൽ ഉണ്ടാവുക.

കേരള 24 01 08 09 33 23 330

ഭുവനേശ്വറിലാണ് മത്സരം എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് താമസിക്കുക കൊൽക്കത്തയിൽ ആകും. പരിശീലനവും കൊൽക്കത്തയിൽ നടത്താൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുള്ളത്.

ടൂർണമെന്റിൽ 16 ടീമുകൾ ആകെ കളിക്കുക‌ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് 12 ഉം ഐ-ലീഗിൽ നിന്ന് നാല് ക്ലബും പങ്കെടുക്കും. നാല് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഓരോ ഗ്രൂപ്പിൽ നിന്നും ഉയർന്ന റാങ്കിലുള്ള ടീം സെമി ഫൈനലിലേക്ക് മുന്നേറും. ജനുവരി 28-ന് നടക്കുന്ന ഫൈനലിലെ വിജയിക്ക് 2024-25 AFC ചാമ്പ്യൻസ് ലീഗ് 2-ലേക്കുള്ള ടിക്കറ്റും ലഭിക്കും.

Kalinga Super Cup 2024 Group Stage Draw

GROUP A:
Mohun Bagan SG
East Bengal FC
Hyderabad FC
I-League 1

GROUP B:
Kerala Blasters FC
NorthEast United FC
Jamshedpur FC
I-League 2

GROUP C:
Mumbai City FC
Chennaiyin FC
Punjab FC
I-League 3

GROUP D:
FC Goa
Odisha FC
Bengaluru FC
I-League 4 (winner of qualifying play-off)