ബാഴ്സലോണ കോപ ഡെൽ റേയിൽ മുന്നോട്ട്

Newsroom

Picsart 24 01 08 09 15 40 694
Download the Fanport app now!
Appstore Badge
Google Play Badge 1

കോപ ഡെൽ റേയിൽ ബാഴ്സലോണ റൗണ്ട് ഓഫ് 16ലേക്ക് മുന്നേറി. ഇന്നലെ ബാർബസ്ട്രോയെ നേരിട്ട ബാഴ്സലോണ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. ലാലിഗയിൽ ഇല്ലാത്ത ടീമായിട്ട് പോലും ബാഴ്സലോണക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. 18ആം മിനുട്ടിൽ ലോപസിലൂടെ ആണ് ബാഴ്സലോണ ലീഡ് എടുത്തത്.

ബാഴ്സലോണ 24 01 08 09 15 08 365

രണ്ടാം പകുതിയുടെ തുടക്കത്തിൽ 51ആം മിനുട്ടിൽ റാഫീഞ്ഞ ബാഴ്സലോണയുടെ ലീഡ് ഇരട്ടിയാക്കി‌. 60ആം മിനുട്ടിൽ അദ്രിയ ഡി മെർസ ബാർബസ്ട്രോക്ക് ആയി ഒരു ഗോൾ മടക്കി. 88ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ലെവൻഡോസ്കി വീണ്ടും ബാഴ്സലോണക്ക് 2 ഗോൾ അഡ്വാന്റേജ് നൽകി. സ്കോർ 3-1. ഇഞ്ച്വറി ടൈമിൽ ബാർനർസ്ട്രോക്കും ഒരു പെനാൾട്ടി കിട്ടി. അതോടെ സ്കോർ 3-2 എന്ന നിലയിൽ അവസാനിച്ചു.