കേരള ബ്ലാസ്റ്റേഴ്സ് മത്സരം വിവാദത്തിൽ, കളിച്ചത് വ്യാജ ടീമിനോട് എന്ന് ബാങ്കോക് എഫ് സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ വിവാദത്തിൽ. തായ്ലൻഡിൽ പ്രീസീസൺ യാത്രയിൽ ഉള്ള കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ കളിച്ച മത്സരമാണ് വിവാദത്തിൽ ആയത്. ഇന്നലെ ബാങ്കോക്ക് എഫ് സിയെ നേരിട്ടു എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പറഞ്ഞത്. എന്നാൽ തങ്ങളുടെ ക്ലബ് അത്തരത്തിൽ ഒരു മത്സരം കളിച്ചില്ല എന്ന് ബാങ്കോക് എഫ് സി ഔദ്യോഗികമായി വ്യക്തമാക്കി.

ആരാധകരോട് തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ബാങ്കോക്ക് എഫ് സി ഈ കാര്യം അറിയിച്ചത്. ഫലങ്ങളിൽ തങ്ങളുടെ ലോഗോ ഉപയോഗിക്കുന്നത് ശരിയല്ല എന്നും അത് നീക്കം ചെയ്യണമെന്നും കേരള ബ്ലാസ്റ്റേഴ്സിനോട് ബാങ്കോക്ക് എഫ് സി ആവശ്യപ്പെട്ടു. ഇന്നലെ നടന്ന മത്സരം കേരള ബ്ലാസ്റ്റേഴ്സ് 4-1 എന്ന സ്കോറിന് വിജയിച്ചിരുന്നു.

മത്സരം നടക്കുന്നതിന് മുമ്പ് ഇത്തരത്തിൽ ഒരു മത്സരം ഉള്ളത് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചിരുന്നുമില്ല. എന്തായലും സംഗതി വിവാദമായതോടെ കേരള ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ആ മത്സരവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഒക്കെ നീക്കം ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.