സാഫ് കപ്പ്; ആതിഥേയരായ ബംഗ്ലാദേശ് പുറത്ത്, പാകിസ്താനും നേപാളും സെമിയിൽ

ബംഗ്ലാദേശിൽ നടക്കുന്ന സാഫ് കപ്പിൽ അപ്രതീക്ഷിത തോൽവി നേരിട്ട് ആതിഥേയർ പുറത്ത്. ഇന്ന് സെമി കാണാൻ സമനില മാത്രം മതിയായിരുന്ന ബംഗ്ലാദേശ് പക്ഷെ നേപാളിന്റെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങി പുറത്തുപോകേണ്ടി വന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു നേപാളിന്റെ വിജയം. ബിമൽ മഗർ, നവ്യുഗ് ശ്രേഷ്ഠ എന്നിവരാണ് ഇന്ന് നേപ്പാളിനായി ഗോൾ നേടിയത്.

നേപ്പാൾ ജയിച്ചതോടെ ഗ്രൂപ്പ് എയിൽ ബംഗ്ലാദേശിനും പാകിസ്ഥാനും നേപാളിനും ആറ് പോയന്റ് വീതമായി. തുടർന്ന് ഗോൾ ഡിഫറൻസിൽ നേപാൾ ഒന്നാമതായും പാകിസ്ഥാൻ രണ്ടാമതായും സെമിയിലേക്ക് കടന്നു. നേപാളിന് +5 ഗോൾഡിഫറൻസും, പാകിസ്താന് +3 ഗോൾഡിഫറൻസും, ബംഗ്ലാദേശിന് +1 ഗോൾഡിഫറൻസും ആയിരുന്നു.

നാളെ ഇന്ത്യ മാൽഡീവ്സിനെ തോൽപ്പിച്ചാൽ സാഫ് കപ്പിൽ ഇന്ത്യ പാകിസ്താൻ സെമിക്ക് കളമൊരുങ്ങും.

Comments are closed, but trackbacks and pingbacks are open.