കെങ്ക്രെയുടെ റിലഗേഷൻ ഒഴിവാക്കി, അടുത്ത സീസണിലും ഐ ലീഗിൽ ഉണ്ടാകും

Newsroom

20220927 171828
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിൽ നിന്ന് റിലഗേറ്റ് ആയ കെങ്ക്രെ അടുത്ത സീസണിലും ഐ ലീഗിൽ തുടരും. കെങ്ക്രെയുടെ റിലഗേഷൻ ഒഴിവാക്കാനുള്ള അപേക്ഷ അംഗീകരിച്ചതായി ഇന്ന് ചേർന്ന ഐ ലീഗ് കമ്മിറ്റി അറിയിച്ചു. ഇതോടെ അടുത്ത ഐ ലീഗിൽ 12 ടീമുകൾ ഉണ്ടാകും എന്ന് ഉറപ്പായി. കഴിഞ്ഞ ഐ ലീഗ് സീസണിൽ ഏറ്റവും അവസാന സ്ഥാനത്ത് ആയിരുന്നു കെങ്ക്രെ ഫിനിഷ് ചെയ്തിരുന്നത്.

കെങ്ക്രെ

മുംബൈ ആസ്ഥാനമായുള്ള ഫുട്ബോൾ ക്ലബ് 17 മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് മാത്രമെ സ്വന്തമാക്കിയിരുന്നുള്ളൂ. വരുന്ന സീസണിൽ ഇന്ത്യൻ ആരോസ് ഉണ്ടാകില്ല എന്നതും കെങ്ക്രെയുടെ അപേക്ഷ ലീഗ് അധികൃതർ സ്വീകരിക്കാൻ കാരണമായി. ഒക്ടോബർ 29നാകും പുതിയ സീസൺ ഐ ലീഗ് ആരംഭിക്കുക.