കേരള ബ്ലാസ്റ്റേഴ്സിന്റെ ആറു താരങ്ങളെ ലോണിൽ അയക്കും

Newsroom

Picsart 22 12 26 13 43 24 532
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ ആറ് താരങ്ങളെ ക്ലബ് ലോണിൽ അയക്കും. ഇന്ത്യൻ വനിതാ ലീഗിൽ കളിക്കുന്ന സേതു എഫ് സിയിലേക്ക് ആകും ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾ പോവുക. കേരള വനിതാ ലീഗിൽ മൂന്നാമത് ഫിനിഷ് ചെയ്തത് കൊണ്ട് ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ വനിതാ ലീഗ് യോഗ്യത ലഭിച്ചിരുന്നില്ല. ഗോകുലം കേരളയും ലോർഡ്സും ആണ് കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ വനിതാ ലീഗിൽ കളിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് 22 12 26 13 43 36 646

കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ മാളവിക, മലയാളി താരമായ ആര്യ ശ്രീ, ഇന്ത്യൻ താരങ്ങളായ സുനിത മുണ്ട, അപൂർണ നർസാരി, കിരൺ പിസ്ദ,മുസ്കാൻ സുബ്ബ എന്നിവരാകും ലോണിൽ പോകുന്നത്. ഇന്ത്യൻ വനിതാ ലീഗ് കഴിഞ്ഞ് ഈ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങും. The Bridge ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.

https://thebridge.in/iwl/malavika-and-five-other-kerala-blasters-players-set-to-join-sethu-fc-38250