“കാന്റെ ടീമിൽ ഉണ്ടെങ്കിൽ ടീമിൽ 12പേർ ഉള്ളത് പോലെ”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി താരം കാന്റെയെ പ്രശംസിച്ച് മുൻ ചെൽസി പരിശീലകൻ കോണ്ടെ. താൻ തന്റെ കരിയറിൽ പരിശീലിപ്പിച്ച താരങ്ങളും ഏറ്റവും മികച്ച താരങ്ങളുടെ ലിസ്റ്റിൽ കാന്റെ എന്നും ഉണ്ടാകും എന്ന് കൊണ്ടെ പറഞ്ഞു. കാന്റെ ടീമിൽ ഉണ്ടെങ്കിൽ ടീമിൽ ഒരു താരം അധികം ഉള്ളത് പോലെയാണ് തനിക്ക് തോന്നാറ്‌. അത്രയ്ക്ക് മികച്ച വർക്ക് റേറ്റാണ് കാന്റെയുടേത് എന്ന് കൊണ്ടെ പറയുന്നു.

കാന്റെയുടെ മുഖത്ത് എപ്പോഴും ഒരു ചിരി കാണാമെന്നും താരം എല്ലാവർക്കും ഒരു പോസിറ്റീവ് ഊർജ്ജം എപ്പോഴും നൽകും എന്നുൻ കൊണ്ടെ പറഞ്ഞു. മിഡ്ഫീൽഡിൽ ഏതു പൊസിഷനിലും കളിക്കാനിള്ള കഴിവ് കാന്റെയ്ക്ക് ഉണ്ട് എന്നും കൊണ്ടെ പറഞ്ഞു. കൊണ്ടെ ചെൽസിയിൽ എത്തിയ ശേഷം ആദ്യം സൈൻ ചെയ്ത താരമായിരുന്നു കാന്റെ.