കലന്തൻ ഹാജി മെമ്മോറിയൽ ഫുട്ബോൾ കരുവൻ തിരുത്തി ബാങ്കിന് വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: അരിമ്പ്ര സോക്കർ ലവേഴ്സ് ഫോറത്തിന്റെയും മിഷൻ സോക്കർ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ് ആന്റ് ഇന്റർ കോളേജിയേറ്റ് ടൂർണ്ണമെന്റിൽ ഇന്ന് കരുവൻ തിരുത്തി ബാങ്ക് ടൈബ്രേക്കറിലൂടെ ന്യൂകാസിൽ കൊട്ടപ്പുറത്തെയും (5 – 4), എം.ഐ.സി കോളേജ് അത്താണിക്കൽ ഏക പക്ഷീയമായ ഒരു ഗോളിന് പീസ് വാലി സ്പോർട്സ് ക്ലബ്ബിനെയും പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിച്ചു.

പൂക്കോടൻ നാസർ മെമ്മോറിയൽ ഇന്റർ അക്കദമീസ് ആന്റ് ഇന്റർ സ്കൂൾസ് ടൂർണ്ണമെന്റിൽ ലൂക്കാ സോക്കർ അക്കാദമി ടൈബ്രേക്കറിലൂടെ (3 – 0) ഇ.എം.ഇ.എ.എച്ച്.എസ്.സ്കൂൾ കൊണ്ടോട്ടിയേയും, ജി.എച്ച്.എസ്. സ്കൂൾ വാഴക്കാട് ഏകപക്ഷീയമായ ഒരു ഗോളിന് (1-0) കൊടുക്കര പി.പി.എം.എച്ച്.എസ്.സ്കൂളിനെയും പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിച്ചു.

ടൂർണ്ണമെൻറിൽ നാളെ രാവിലെ 7.30നും വൈകിട്ട് 3.30നും നടയ്ക്കുന്ന മത്സരങ്ങളിൽ യഥാക്രമം കോട്ടക്കൽ അർബൺ ബാങ്ക് എഫ്.സി.കൽപ്പകഞ്ചേരിയെയും, എൻ.വൈ.സി അരിമ്പ്ര ഗവ.പോളി ടെക്നിക് കോളജ് മഞ്ചേരിയേയും നേരിടും.

ന്യൂ കാസിൽ കൊട്ടപ്പുറം
പി.പി.എം.എച്ച്.എസ് കൊട്ടുക്കര
ജി.എച്ച്.എസ്.എസ് വാഴക്കാട്
ലൂക്ക സോക്കർ അക്കാദമി