ദേശീയ ജൂനിയർ ഫുട്ബോൾ, കേരളത്തിന് അഞ്ചു ഗോൾ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ദേശീയ ജൂനിയർ ഫുട്ബോളിൽ കേരളത്തിന് രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഉത്തരാഖണ്ഡിനെയാണ് കേരളം പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. കേരളത്തിനായി സഫ്നാദ് ഇരട്ട ഗോളുകൾ നേടി. അക്മൽ ഷാൻ, ജോഷുവ, ഹാരൂർ ദിൽഷാദ് എന്നിവരാന് ആണ് കേരള ജൂനിയർ ടീമിന്റെ മറ്റു ഗോൾ സ്കോറേഴ്സ്.

ഗ്രൂപ്പ് ഡിയിൽ ഉള്ള കേരളം ആദ്യ മത്സരത്തിൽ ഛത്തീസ്ഗഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും തോൽപ്പിച്ചിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അഞ്ചാം തീയതി കേരളം മിസോറാമിനെ നേരിടും. കളിച്ച രണ്ടു കളിയും വിജയിച്ച ടീമാണ് മിസോറാം.