നാഗൽസ്മാനെ പരിശീലകനാക്കാൻ പി എസ് ജി ചർച്ചകൾ

Newsroom

Picsart 23 06 04 20 00 38 715
Download the Fanport app now!
Appstore Badge
Google Play Badge 1

സീസൺ അവസാനിച്ചതോടെ പരിശീലകൻ ഗാൾട്ടിയറിനെ പുറത്താക്കാൻ ആലോചിക്കുന്ന പി എസ് ജി പുതിയ പരിശീലകനെ എത്തിക്കാൻ ശ്രമിക്കുകയാണ്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവ മാനേജർമാരിൽ ഒരാളായി ജൂലിയൻ നാഗൽസ്മാൻ ആകും അടുത്ത പി എസ് ജി പരിശീലക‌ൻ എന്നാണ് സൂചന. ഫ്രഞ്ച് ക്ലബ് നാഗൽസ്മാനുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

Picsart 23 06 04 20 00 23 793

പി എസ് ജിയുടെ പരിശീലകനായി ജോസെ മൗറീനോ എത്തും എന്ന് നേരത്തെ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ ജോസെ പി എസ് ജിയിൽ എത്തില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ.

രണ്ടു മാസം മുമ്പ് നാഗൽസ്മാനെ ബയേൺ പരിശീലക സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. അതിനു ശേഷം ചെൽസി, സ്പർസ് എന്നീ ക്ലബുകളുമായി നഗൽസ്മാൻ ചർച്ചകൾ നടത്തിയിരുന്നു എങ്കിലും അത് ഫലം കണ്ടില്ല. മുമ്പ് ബുണ്ടസ്‌ലിഗയിൽ ലെപ്സിഗിനെ ഉയരങ്ങളിലേക്ക് എത്തിക്കാനും 2019/20 സീസണിൽ ലെപ്സിഗിനെ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിലേക്കു നയിക്കാനും നാഗൽസ്മാനായിരുന്നു.