ജിജോ സന്തോഷ് ട്രോഫിയിൽ നിന്ന് വിരമിക്കുന്നു, ഇനി വലിയ ക്ലബുകളിൽ കാണാം എന്ന പ്രതീക്ഷ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരളത്തിന് ഏഴാം സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത കേരള ക്യാപ്റ്റൻ ജിജോ ജോസഫ് സന്തോഷ് ട്രോഫിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഈ വർഷത്തെ ടൂർണമെന്റ് തന്റെ അവസാന സന്തോഷ് ട്രോഫി ആയിരിക്കും എന്ന് നേരത്തെ ഉറപ്പിച്ചിരുന്നു എന്ന് ജിജോ ജോസഫ് പറഞ്ഞു. കിരീടത്തോടെ അവസാനിപ്പിക്കാൻ ആയതിൽ സന്തോഷം കോച്ച് നിർബന്ധിച്ചത് കൊണ്ടാണ് ഈ സീസണിൽ കേരളത്തിനായി കളിച്ചത് എന്നും ജിജോ പറഞ്ഞു.

ചില പ്രൊഫഷണൽ ക്ലബുകളിൽ നിന്ന് ഓഫറുകൾ ഉണ്ട്. ആ ഓഫറുകൾ നോക്കും. ക്ലബുകൾക്കായി കളിക്കാൻ ആണ് ആഗ്രഹം. ഡിപാർട്മെന്റ് ടീമിൽ നിന്ന് പുറത്ത് കളിക്കാൻ പിന്തുണ ഉണ്ട് എന്നും എസ് ബി ഐ ജീവനക്കാരനായ ജിജോ പറഞ്ഞു‌. കേരളത്തിനായി ഏഴ് തവണ സന്തോഷ് ട്രോഫി കളിച്ച ജിജോ ജോസഫ് ഈ ടൂർണമെന്റിൽ ഒരു ഹാട്രിക്ക് അടക്കം അഞ്ചു ഗോളുകൾ നേടിയിരുന്നു.