മാക്സ്വെല്ലിന് ടെസ്റ്റ് ടീമിലേക്ക് മടങ്ങി വരാനാകും – ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്

Sports Correspondent

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിന് മുന്നിൽ ടെസ്റ്റ് സ്ക്വാഡിലേക്കുള്ള പ്രവേശനം ഇനിയും സാധ്യമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. താന്‍ വിക്ടോറിയയിൽ കോച്ചായി പ്രവര്‍ത്തിച്ച കാലത്തിൽ താരവുമായി സഹകരിച്ചതിനാൽ തന്നെ താരത്തിന്റെ കഴിവ് വ്യക്തമായി അറിയാം എന്നും മക്ഡൊണാള്‍ഡ് വ്യക്തമാക്കി.

ഉപഭൂഖണ്ഡത്തിൽ താരത്തിന് മികച്ച റെക്കോര്‍ഡാണുള്ളതെന്നും അതിനാൽ തന്നെ ശ്രീലങ്കന്‍ പര്യടനത്തിലേക്ക് താരത്തെയും പരിഗണിക്കുമെന്ന് മക്ഡൊണാള്‍ഡ് വ്യക്തമാക്കി. റാഞ്ചിയിൽ താരം നേടിയ ശതകവും താരത്തിന് ഓഫ് സ്പിന്‍ എറിയാനാകും എന്നതും ടെസ്റ്റിലേക്ക് താരത്തിന്റെ മടങ്ങി വരവിന് ശക്തി പകര്‍ന്നേക്കാം എന്നും മക്ഡൊണാള്‍ഡ് സൂചിപ്പിച്ചു.