ജാക്കിചന്ദ് ഇനി ഇന്റർ കാശിയിൽ

Newsroom

Picsart 23 09 01 11 33 33 375
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ജാക്കിചന്ദ് സിംഗ് വീണ്ടും ക്ലബ് മാറി. താരം ഇനി ഇന്റർ കാശിക്കായി കളിക്കും. താരം ഇന്റർ കാശിയും ഒത്ത് പരിശീലനം ആരംഭിച്ചിട്ടുണ്ട് എന്നും മെഡിക്കൽ കഴിഞ്ഞ് ഉടൻ കരാർ പൂർത്തിയാക്കും എന്നും പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. അവസാന രണ്ടു വർഷമായി താരം മുംബൈ സിറ്റിക്ക് ഒപ്പം ആണ്. എന്നാൽ പരിക്കും മറ്റു പ്രശ്നങ്ങളും കാരണം മുംബൈ സിറ്റിക്ക് ആയി അധിക മത്സരങ്ങൾ കളിച്ചിട്ടില്ല.

Picsart 23 09 01 11 33 14 894

മുംബൈ സിറ്റിയിൽ ആയിരിക്കെ ഈസ്റ്റ് ബംഗാളിൽ ലോണിൽ താരം കളിച്ചിരുന്നു. മുമ്പ് ജംഷദ്പൂരിലും എഫ് സി ഗോവയിലും താരം കളിച്ചിരുന്നു. മുമ്പ് രണ്ട് സീസണുകളിൽ ലബോരക്ക് കീഴിൽ എഫ് സി ഗോവയിൽ ഗംഭീര പ്രകടനം തന്നെ നടത്താൻ ജാക്കിചന്ദിനായിരുന്നു. ഇതുവരെ ഐ എസ് എല്ലിൽ ആകെ 98 മത്സരങ്ങൾ ജാക്കിചന്ദ് കളിച്ചിട്ടുണ്ട്. 13 ഗോളുകളും 13 അസിസ്റ്റും ലീഗിലാകെ ജാക്കി ചന്ദ് നേടുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സ്, പൂനെ സിറ്റി എന്നീ ടീമുകൾക്ക് വേണ്ടിയും ഐ എസ് എല്ലിൽ ഇതിനു മുമ്പ് ജാക്കിചന്ദ് ഇറങ്ങിയിട്ടുണ്ട്. മുമ്പ് ഐ ലീഗിൽ ആയിരിക്കെ ഈസ്റ്റ് ബംഗാളിനു വേണ്ടിയും കളിച്ചിട്ടുണ്ട്.