ഇന്ത്യൻ വനിതാ ലീഗ്, ഗോകുലം കേരള സെമി ഫൈനലിൽ

Newsroom

Picsart 23 05 16 20 08 46 608
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വനിതാ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള സെമി ഫൈനലിലേക്ക് കടന്നു. ഇന്ന് ഒഡീഷ എഫ് സിയെ പെനാൾട്ടി ഷൂട്ടൗട്ടിൽ മറികടന്നാണ് ഗോകുലം കേരള സെമി ഫൈനലിൽ എത്തിയത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ആദ്യ പകുതിയിൽ ആയിരുന്നു രണ്ടു ഗോളുകളും വന്നത്. റോജ ഗോകുലത്തിനായി ഗോൾ നേടി.

ഗോകുലം കേരള 23 05 16 20 07 53 044

നിശ്ചിത സമയം കഴിഞ്ഞു വിജയികളെ കണ്ടെത്താൻ ആകാത്തതോടെ കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. ഷൂട്ടൗട്ടിൽ ഗോകുലം കേരള കീപ്പർ ബിയട്രിസ് താരമായി. ബിയാട്രിസ് മൂന്ന് പെനാൾട്ടി കിക്കുകൾ ആണ് തടഞ്ഞിട്ടത്. ഇനി സെമി ഫൈനലിൽ ഗോകുലം കേരള ഈസ്റ്റേൺ സ്പോർടിങ് യൂണിയനെ നേരിടും. മറ്റൊരു സെമിയിൽ സേതു എഫ് സിയും കിക്ക് സ്റ്റാർട് എഫ് സിയും തമ്മിൽ ഏറ്റുമുട്ടും.