ശ്രീജിത്തിന് പിന്തുണയുമായി സി.കെ വിനീതും റിനോ ആന്റോയും

സെക്രട്ടേറിയറ്റിന് മുൻപിൽ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും. ഇന്നലെ മുംബൈക്കെതിരായ മത്സരത്തിന് ശേഷമാണു വിനീതും റിനോ ആന്റോയും സോഷ്യൽ മീഡിയയിലൂടെ ശ്രീജിത്തിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

നീതി ലഭിക്കുന്നത് വരെ ഒരുമിച്ച് പോരാടുമെന്ന് പറഞ്ഞു കൊണ്ടാണ് വിനീത് തന്റെ സോഷ്യൽ മീഡിയ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇന്നലത്തെ ബ്ലാസ്റ്റേഴ്സിന്റെ വിജയം ശ്രീജിത്തിന്റെ സമരത്തിന് സമർപ്പിച്ചാണ് ഇരുവരും ശ്രീജിത്തിന് പിന്തുണ അറിയിച്ചത്.  സഹോദരന്റെ മരണത്തെ പറ്റി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ 764 ദിവസമായി സമരം നടത്തുന്നത്. ശ്രീജിത്തിന്റെ സമരം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെയാണ് സമരത്തെ പറ്റി കേരള കര അറിഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial