സെഞ്ചൂറിയണില്‍ നേട്ടം കൊയ്ത് മുഹമ്മദ് ഷമി

ടെസ്റ്റില്‍ 100 വിക്കറ്റുകള്‍ എന്ന നേട്ടം കൊയ്ത് ഇന്ത്യയുടെ മുഹമ്മദ് ഷമി. സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം കേശവ് മഹാരാജിനെ പുറത്താക്കിയാണ് ഈ നേട്ടം സ്വന്തമാക്കാന്‍ മുഹമ്മദ് ഷമിയ്ക്ക് ആയത്. ഇന്ത്യയ്ക്കായി ഈ നേട്ടം കൊയ്യുന്ന ഏഴാമത്തെ പേസ് ബൗളറാണ് ഷമി. 2013 നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഈഡന്‍ ഗാര്‍ഡനിലായിരുന്നു 27 വയസ്സുകാരന്‍ മുഹമ്മദ് ഷമിയുടെ അരങ്ങേറ്റം.

കേപ് ടൗണില്‍ മൂന്ന് വിക്കറ്റുകളുമായി 99ല്‍ എത്തിയ ഷമിയ്ക്ക് ചരിത്ര നേട്ടം പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സ്വന്തമാക്കാനായില്ല. തന്റെ 29ാം ടെസ്റ്റിലാണ് ഷമി ഈ നേട്ടം സ്വന്തമാക്കിയത്. കപില്‍ ദേവ്, കര്‍‍സന്‍ ഗാവ്റി, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, ഇഷാന്ത് ശര്‍മ്മ എന്നിവരാണ് ഷമിയ്ക്ക് മുമ്പ് ഈ നേട്ടം കൊയ്ത ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial