മാഞ്ചസ്റ്ററിൽ താരമായി നാദിയ, ചെൽസിയെ തോൽപ്പിച്ച് സിറ്റി ഫൈനലിൽ

- Advertisement -

മാഞ്ചസ്റ്ററിൽ താരമായി മാറുകയാണ് നാദിയ നദീം. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടിമാറിയിട്ട് കളിക്കുന്ന രണ്ടാം മത്സരത്തിലും ഗോൾ കണ്ടെത്തി ടീമിന്റെ വിജയശില്പിയായി ഈ മുൻ പോർട്ലാന്റ് ത്രോൺസ് താരം. ഇന്നലെ കോണ്ടിനന്റൽ കപ്പ് സെമി ഫൈനലിൽ ചെൽസിക്കെതിരെ ആണ് നാദിയ ഗോളുമായി തിളങ്ങിയത്.

സീസണിൽ പരാജയമറിയാതെ കുതിയ്ക്കുക ആയിരുന്ന ചെൽസി വനിതകളെ ഏക ഗോളിന് തോപ്പിച്ച് സിറ്റി കോണ്ടിനന്റൽ കപ്പിന്റെ ഫൈനലിലേക്കും കടന്നു. 22ആം മിനുട്ടിലായിരുന്നു നാദിയയുടെ ബൂട്ടിൽ നിന്ന് വിജയ ഗോൾ പിറന്നത്.

സിറ്റിക്കായുള്ള അരങ്ങേറ്റ മത്സരത്തിൽ കഴിഞ്ഞ ആഴ്ച റീഡിംഗിനെതിരേയും നാദിയ നദീം ഗോൾ കണ്ടെത്തിയിരുന്നു. ഫൈനലിൽ ആഴ്സണലും റീഡിംഗും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ ആകും സിറ്റി നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement