മറക്കാം ഈ രാത്രി!! കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോൽവി

Newsroom

Picsart 23 01 08 21 05 06 052
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന് ഇന്ന് ദയനീയ രാത്രി ആയിരുന്നു. അപരാജിത കുതിപ്പുമായി വന്ന ബ്ലാസ്റ്റേഴ്സിന് കനത്ത പരാജയമാണ് മുംബൈ അരീനയിൽ ലഭിച്ചത്. ഇന്ന് ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത നാലു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യ 22 മിനുട്ടിൽ തന്നെ നാലു ഗോളുകൾ മുംബൈ സിറ്റി നേടിയിരുന്നു.

Picsart 23 01 08 21 04 40 155

ലെസ്കോവിചും സന്ദീപ് സിങും ഇല്ലാത്തത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ വലിയ മാറ്റങ്ങൾ ഇന്ന് ഇവാൻ വുകമാനോവിചിന് നടത്തേണ്ടി വന്നിരുന്നു. ആ മാറ്റങ്ങൾ തിരിച്ചടിയായും മാറി. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ മുംബൈ ലീഡ് എടുത്തു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പെരേര ഡിയസ് ആണ് ആദ്യ ഗോൾ നേടിയത്. ആ ഗോൾ നൽകിയ ഷോക്കിൽ നിന്ന് കരകയറും മുമ്പ് തന്നെ രണ്ടാം ഗോൾ വന്നു.

വലതു വിങ്ങിൽ നിന്ന് ചാങ്തെ നൽകിയ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ഗ്രെഡ് സ്റ്റുവർട്ട് ആണ് രണ്ടാം ഗോൾ നേടിയത്. 16ആം മിനുട്ടിൽ ബിപൊൻ സിംഗിലൂടെ മൂന്നാം ഗോൾ. ഡിയസിന്റെ പാസ് സ്വീകരിച്ച് ഒരു കേർലറിലൂടെ ആയിരുന്നു ബിപിന്റെ ഗോൾ. 22ആം മിനുട്ടിൽ ഡിയസിന്റെ വക നാലാം ഗോൾ കൂടെ വന്നതോടെ കളിയുടെ വിധി ഏകദേശം തീരുമാനം ആയി.

കേരള ബ്ലാസ്റ്റേഴ്സ് 23 01 08 21 04 52 586

നാലു ഗോളുകൾ വീണതോടെ കളിയുടെ വേഗത രണ്ടു ടീമുകളും കുറച്ചു. ഇത് ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ചരിത്രത്തിൽ ആദ്യ പകുതി തന്നെ നാല് ഗോളുകൾ വഴങ്ങുന്നത്. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് വലിയ പരാജയം ആയി ഇത് മാറരുത് എന്ന കരുതലോടെയാണ് കളിച്ചത്. അതുകൊണ്ട് തന്നെ കളിയിൽ രണ്ട് ഭാഗത്തും ഗോളുകൾ വന്നില്ല.

ഈ വിജയത്തോടെ മുംബൈ സിറ്റി ലീഗിൽ 33 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് 25 പോയിന്റുമായി മൂന്നാമതും നിൽക്കുന്നു.