വീണ്ടും മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റ് ചെൽസി!!

Picsart 23 01 09 00 04 38 475

ചെൽസിയുടെ കഷ്ടകാലം തുടരുന്നു. ചെൽസി വീണ്ടും മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടു‌. കഴിഞ്ഞ ആഴ്ച പ്രീമിയർ ലീഗിൽ ആയിരുന്നു എങ്കിൽ ഇന്ന് എഫ് എ കപ്പിൽ ആയിരുന്നു പരാജയം. അതും കനത്തിൽ. ഇന്ന് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. മാഞ്ചസ്റ്ററിൽ വെച്ചായിരുന്നു കളി.

Picsart 23 01 09 00 04 48 522

ഇന്ന് ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് സിറ്റി മുന്നിൽ എത്തി. റിയദ് മെഹ്റസിന്റെ ഒരു വേൾഡ് ക്ലാസ് ഫ്രീകിക്കിലൂടെ ആയിരുന്നു ആദ്യ ഗോൾ. അതിനു പിറകെ ഒരു ഹാൻഡ് ബോളിന് കിട്ടിയ പെനാൾട്ടി അർജന്റീനൻ യുവതാരം ഹൂലിയൻ ആൽവാരസ് ലക്ഷ്യത്തിൽ എത്തിച്ചു. ആദ്യ പകുതി അവസാനിക്കും മുമ്പ് ഫോഡനും സിറ്റിക്ക് ആയി ഗോൾ നേടി.

സിറ്റി 23 01 09 00 05 01 971

രണ്ടാം പകുതിയിൽ സിറ്റിക്ക് വീണ്ടും പെനാൾട്ടി കിട്ടി. ഈ പെനാൾട്ടി മഹ്റസാണ് ലക്ഷ്യത്തിൽ എത്തിച്ചത്‌. ഈ പരാജയത്തോടെ ചെൽസി പരിശീലകൻ പോട്ടറിന്റെ മേലുള്ള സമ്മർദ്ദം ഉയരുകയാണ്.