താങ്ങാൻ ആവാത്ത ആദ്യ പകുതി, കേരള ബ്ലാസ്റ്റേഴ്സ് വലനിറച്ച് മുംബൈ സിറ്റി

Picsart 23 01 08 20 09 46 710

കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന് അവർ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ആദ്യ പകുതിയാണ് മുംബൈ അരീനയിൽ ലഭിച്ചത്. ഇന്ന് ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ എതിരില്ലാത്ത നാലു ഗോളുകൾക്ക് പിറകിലാണ്. ആദ്യ 22 മിനുട്ടിൽ തന്നെ നാലു ഗോളുകൾ മുംബൈ സിറ്റി നേടിയിരുന്നു.

Picsart 23 01 08 20 10 00 968

ലെസ്കോവിചും സന്ദീപ് സിങും ഇല്ലാത്തത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ വലിയ മാറ്റങ്ങൾ ഇന്ന് ഇവാൻ വുകമാനോവിചിന് നടത്തേണ്ടി വന്നിരുന്നു. ആ മാറ്റങ്ങൾ തിരിച്ചടിയായും മാറി. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ മുംബൈ ലീഡ് എടുത്തു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പെരേര ഡിയസ് ആണ് ആദ്യ ഗോൾ നേടിയത്. ആ ഗോൾ നൽകിയ ഷോക്കിൽ നിന്ന് കരകയറും മുമ്പ് തന്നെ രണ്ടാം ഗോൾ വന്നു.

വലതു വിങ്ങിൽ നിന്ന് ചാങ്തെ നൽകിയ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ഗ്രെഡ് സ്റ്റുവർട്ട് ആണ് രണ്ടാം ഗോൾ നേടിയത്. 16ആം മിനുട്ടിൽ ബിപൊൻ സിംഗിലൂടെ മൂന്നാം ഗോൾ. ഡിയസിന്റെ പാസ് സ്വീകരിച്ച് ഒരു കേർലറിലൂടെ ആയിരുന്നു ബിപിന്റെ ഗോൾ. 22ആം മിനുട്ടിൽ ഡിയസിന്റെ വക നാലാം ഗോൾ കൂടെ വന്നതോടെ കളിയുടെ വിധി ഏകദേശം തീരുമാനം ആയി.

കേരള ബ്ലാസ്റ്റേഴ്സ് 23 01 08 20 10 13 974

നാലു ഗോളുകൾ വീണതോടെ കളിയുടെ വേഗത രണ്ടു ടീമുകളും കുറച്ചു. ഇത് ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ചരിത്രത്തിൽ ആദ്യ പകുതി തന്നെ നാല് ഗോളുകൾ വഴങ്ങുന്നത്. രണ്ടാം പകുതിയിൽ കളിയിലേക്ക് തിരികെ വരാൻ കേരള ബ്ലാസ്റ്റേഴ്സിന് ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.