മികച്ച ഗോളിനുള്ള പട്ടികയിൽ സി.കെ വിനീതിന്റേയും ജാക്കിചന്ദിന്റെയും ഗോളുകൾ

ഈ ആഴ്ചയിലെ മികച്ച ഗോൾ തിരഞ്ഞെടുക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒന്ന് വിയർക്കും. കാരണം ഈ ആഴ്ചയിലെ മികച്ച ഗോളുകളുടെ പട്ടികയിൽ ഇടം പിടിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടു ഗോളുകളാണ്. പൂനെ സിറ്റിക്കെതിരെ ജാക്കിചന്ദ് സിങ് നേടിയ ബുള്ളറ്റ് ഷോട്ടും സി.കെ വിനീത് ഇഞ്ചുറി ടൈമിൽ നേടിയ വിജയ ഗോളുമാണ് ഇടം പിടിച്ചത്.

ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മികച്ച ഗോൾ തിരഞ്ഞെടുക്കാനുള്ള പട്ടികയിൽ ഇടം പിടിച്ച സമയത്തെല്ലാം ഏകപക്ഷീയമായി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വിജയിക്കുകയായിരുന്നു. ഇത്തവണ അതുണ്ടാവില്ല എന്നതാണ് സത്യം. ഏതായാലും വോട്ടിന്റെ ആദ്യ ഘട്ടത്തിൽ സി.കെ വിനീതാണ് ജാക്കിചന്ദിനെക്കാൾ മുന്നിട്ടു നിൽക്കുന്നത്.

സി.കെ വിനീതിനെയും ജാക്കിചന്ദിനെയും കൂടാതെ എഫ്.സി ഗോവയുടെ കോറോമിനാസും മന്ദർ റാവു ദേശായിയും ബെംഗളൂരു എഫ്.സിയുടെ മികുവുമാണ് അവസാന സാധ്യത പട്ടികയിൽ ഇടം പിടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial