സീഡോർഫ് ഡിപോർട്ടിവോ പരിശീലകൻ

മുൻ മിലാൻ ഇതിഹാസ താരം ക്ലാരൻസ് സീഡോർഫ് സ്പാനിഷ് ക്ലബ്ബായ ഡിപോർട്ടിവോ ല കൊരുനയുടെ പരിശീലകനായി നിയമിതനായി. ക്രിസ്റ്റഫർ പരോലോയുടെ പിൻഗാമിയായാണ് താരം സ്പെയിനിലേക്ക് എത്തുന്നത്. നിലവിൽ ല ലീഗെയിൽ 17 പോയിന്റ് മാത്രമുള്ള ഡിപോർട്ടിവോ ല കൊരൂന ല ലീഗെയിൽ 18 ആം സ്ഥാനത്താണ്‌.

41 വയസുകാരനായ സീഡോർഫ് മുൻപ് മിലാനെയും ചൈനീസ് ക്ലബ്ബ് ഷെൻസനെയും പരിശീലിപിച്ചിട്ടുണ്ട്. മിലാനെ പരിശീലിപ്പിച്ച 22 മത്സരങ്ങളിൽ 11 മത്സരങ്ങളിൽ പരിശീലകനെന്ന നിലയിൽ ജയിച്ചിട്ടുണ്ട്. ഡച്ചുകാരനായ സീഡോർഫ് മുൻപ് റയൽ മാഡ്രിഡ്‌ന് വേണ്ടിയും കളിച്ചിട്ടുണ്ട്. ല ലീഗെയിൽ അവസാന 7 മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനാവാത്ത ടീമിനെ ല ലീഗെയിൽ നില നിർത്തുക എന്ന കടുത്ത ജോലിയാണ് മിലാൻ ഇതിഹാസത്തിന് മുൻപിൽ ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡഗ് ബോളിംഗര്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചു
Next articleമികച്ച ഗോളിനുള്ള പട്ടികയിൽ സി.കെ വിനീതിന്റേയും ജാക്കിചന്ദിന്റെയും ഗോളുകൾ