ഐസിസി അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍

ഐസിസി പ്രഖ്യാപിച്ച അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ഇടം പിടിച്ച് അഞ്ച് ഇന്ത്യന്‍ താരങ്ങള്‍. ഞായറാഴ്ചയാണ് ഐസിസി ലോകകപ്പ് ടീം പ്രഖ്യാപിച്ചത്. ലോകകപ്പ് ജേതാക്കളായ പൃഥ്വി ഷാ, മന്‍ജോത് കല്‍റ, ശുഭ്മന്‍ ഗില്‍, അങ്കുല്‍ റോയ്, കമലേഷ് നാഗര്‍കോടി എന്നിവരാണ് മറ്റു താരങ്ങള്‍. ദക്ഷിണാഫ്രിക്കയുടെ റയനാ‍ര്‍ഡ് വാന്‍ ടോണ്ടര്‍ ആണ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മൂന്ന് താരങ്ങളും ന്യൂസിലാണ്ട്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ താരങ്ങളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 12ാമനായി വെസ്റ്റിന്‍ഡീസ് താരം അലിക് അത്താനസേയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ടൂര്‍ണ്ണമെന്റിലെ ടോപ് സ്കോറര്‍ ആണ് അത്താനസേ.

ഫൈനലി‍ല്‍ ഇടം പിടിച്ച ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് ആരും തന്നെ ഐസിസി ടീമില്‍ ഇടം പിടിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

ടീം: പൃഥ്വി ഷാ, മന്‍ജോത് കല്‍റ, ശുഭ്മന്‍ ഗില്‍, ഫിന്‍ അലന്‍, റയനാര്‍ഡ് വാന്‍ ടോണ്ടര്‍, വാന്‍ഡിലേ മാക്വേതു, അങ്കുല്‍ റോയ്, കമലേഷ് നാഗര്‍കോടി, ജെറാള്‍ഡ് കോയേറ്റ്സേ, ഖൈസ് അഹമ്മദ്, ഷഹീന്‍ അഫ്രീദി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial